രോഹിത് ഇല്ല, രാഹുല്‍ തന്നെ ക്യാപ്റ്റന്‍; രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ്

ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (09:10 IST)

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ കളിക്കുന്നില്ല. കെ.എല്‍.രാഹുല്‍ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടരും. പരുക്കില്‍ നിന്ന് മോചിതനായ രോഹിത് രണ്ടാം ടെസ്റ്റ് കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു.

പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :