ബിസിസിഐ വാർഷിക കരാറിൽ നേട്ടമുണ്ടാക്കി സൂര്യകുമാറും ഹാർദ്ദിക്കും, മായങ്കും രഹാനെയും പുറത്തേക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:45 IST)
ബിസിസിഐ വാർഷിക കരാറിൽ സൂര്യകുമാർ യാദവിനും ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കും നേട്ടം. നിലവിൽ സി ഗ്രേഡിലുള്ള ഇരുതാരങ്ങളും പുതുക്കിയ പ്രകാരം ഗ്രേഡ് എ യിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ടി20 ടീമിൽ സ്ഥാനമുറപ്പിച്ച സൂര്യകുമാറിന് ടെസ്റ്റ് ടീമിലേക്കും ഉടനെ വിളിയെത്തുമെന്നാണ് കരുതുന്നത്. ടി20 നായകനായത് ഹാർദ്ദിക് പാണ്ഡ്യയുടെ വാർഷിക കരാറിലും പ്രതിഫലിക്കും. രഹാനെ,ഇഷാന്ത് ശർമ,മായങ്ക് അഗർവാൾ,ഹനുമ വിഹാരി,വൃദ്ധിമാൻ സാഹ എന്നിവർക്ക് വാർഷിക കരാർ നഷ്ടമായേക്കും. ബിസിസിഐ ഉന്നതതല യോഗത്തിൻ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :