അഭിറാം മനോഹർ|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (19:16 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ
രോഹിത് ശർമ കളിക്കുമെങ്കിൽ ഇന്ത്യക്ക് സെലക്ഷൻ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് രോഹിത്തിന് ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായത്.
രണ്ടാം ടെസ്റ്റിൽ രോഹിത് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തുകയാണെങ്കിൽ അത് കോമ്പിനേഷനിൽ മാറ്റം സൃഷ്ടിക്കുകയും ഇന്ത്യയുടെ താളം തെറ്റിക്കുകയും ചെയ്യുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രോഹിത് മടങ്ങിയെത്തിയാൽ രാഹുലിനോ ശുഭ്മാൻ ഗില്ലിനോ പുറത്ത് പോകേണ്ടി വരും. അല്ലെങ്കിൽ ശ്രേയസ് അയ്യർ പുറത്താകും. ഇതിൽ ആര് പുറത്തായാലും അത് ടീമിൻ്റെ താളം തെറ്റിക്കും.
ആരെങ്കിലും ഇപ്രകാരം പുറത്തുപോകുമെങ്കിൽ അത് കെ എൽ രാഹുൽ ആകുമായിരുന്നില്ല എന്ന് തോന്നുന്നുവെന്നും ശുഭ്മാൻ ഗില്ലായിരിക്കും രോഹിത് ടീമിലെത്തുമ്പോൾ വഴിമാറുകയെന്നും ആകാശ് ചോപ്ര പറയുന്നു.