കുല്‍ദീപിനെ ഒഴിവാക്കി, വേറെ ഒരു ടീമിലും ഇത് നടക്കില്ലെന്ന് ആരാധകര്‍; ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം

കുല്‍ദീപിനെ ഒഴിവാക്കി ജയ്‌ദേവ് ഉനദ്കട്ടിനെയാണ് രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:31 IST)
ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങിയ ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിനു നിര്‍ണായക പങ്ക് വഹിച്ച താരമാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും കുല്‍ദീപ് ഒരുപോലെ തിളങ്ങി. കളിയിലെ താരവും കുല്‍ദീപ് ആയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് വന്നപ്പോള്‍ കുല്‍ദീപിന് ടീമില്‍ സ്ഥാനമില്ല. ഈ നടപടിക്കെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കുല്‍ദീപിനെ ഒഴിവാക്കി ജയ്‌ദേവ് ഉനദ്കട്ടിനെയാണ് രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ നന്നായി കളിച്ച താരത്തെ ഒഴിവാക്കിയത് എന്ത് ന്യായത്തിന്റെ പേരിലാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ഇന്ത്യയില്‍ അല്ലാതെ വേറൊരു ടീമിലും ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

ഉനദ്കട്ടിന് അവസരം നല്‍കാന്‍ വേണ്ടിയാണ് കുല്‍ദീപിനെ ഒഴിവാക്കിയതെന്നും കുല്‍ദീപിനെ ഒഴിവാക്കുകയെന്നത് നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നുമാണ് ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍ പ്രതികരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :