രണ്ടാം ടെസ്റ്റ്: ബംഗ്ലാദേശ് 227 ന് ഓള്‍ഔട്ട്, ഇന്ത്യ ബാറ്റിങ് തുടങ്ങി

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (17:59 IST)

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സെടുത്തിട്ടുണ്ട്. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി.

157 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സ് നേടിയ മൊമിനുള്‍ ഹഖ് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. മറ്റാരും 30 റണ്‍സില്‍ കൂടുതല്‍ നേടിയില്ല. ഇന്ത്യക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ജയ്‌ദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :