കെ എൽ രാഹുൽ- ആതിയ ഷെട്ടി വിവാഹം ജനുവരിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (20:03 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തമ്മിൽ ജനുവരിയിൽ വിവാഹിതരാകുന്നു. ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്. മുംബൈയിലെ ബാന്ദ്രയിൽ നിർമിച്ച വസതിയിലേക്ക് കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും താമസം മാറ്റിയിരുന്നു.

ജനുവരി 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങാണ് വിവാഹത്തിനുണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ചടങ്ങിന് ക്ഷണമുള്ളത്.സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാനാണ് വിവാഹവേദി എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 3 വർഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ബന്ധത്തെ പറ്റി വെളിപ്പെടുത്തിയത്. ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടിയുടെ ആദ്യച്ചിത്രത്തിന്റെ പ്രീമിയർ ഷോയ്‌ക്ക് എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :