നവംബറിലെ താരമായി ജോസ് ബട്ട്‌ലർ, വനിതകളിൽ സിദ്ര

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (19:59 IST)
ഐസിസിയുടെ നവംബർ മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ നായകൻ ജോസ് ബട്ട്‌ലർ സ്വന്തമാക്കി. പാകിസ്ഥാൻ താരം സിദ്ര അമീനാണ് വനിതകളിലെ മികച്ച താരം.

ഇംഗ്ലണ്ടിൻ്റെ തന്നെ ആദിൽ റഷീദ്, പാക് താരം ഷഹീൻ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് ബട്ട്‌ലറിൻ്റെ നേട്ടം. ബാറ്റർ എന്ന നിലയിലും നായകനെന്ന നിലയിലുമുള്ള മികച്ച പ്രകടനമാണ് ബട്ട്‌ലറെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ബാറ്ററെന്ന നിലയിലും നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

അതേസമയം അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സിദ്രയെ അവർഡിന് അർഹയാക്കിയത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :