ടെസ്റ്റിലും രോഹിത്തിന് പകരം നായകൻ രാഹുൽ, നീണ്ട ഇടവേളയ്ക്ക് ശേഷം ഉനാദ്കട് ടീമിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (14:15 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും. പരിക്കേറ്റ് ഇന്ത്യൻ രോഹിത് ശർമ മടങ്ങിയതിന് പിന്നാലെയാണ് രാഹുലിനെ നായകനാക്കിയത്.ചേതേശ്വർ പുജാരയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

പരിക്കിൻ്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ടെസ്റ്റ് പരമ്പരയിലില്ല. ഷമിക്ക് പകരം നവ്ദീപ് സെയ്നിയും ജഡേജയ്ക്ക് പകരം ഓൾ റൗണ്ടർ സൗരഭ് കുമാറും ടീമിലെത്തി.വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തെ തുടർന്ന് സൗരാഷ്ട്ര പേസ് ബൗളർ ജയദേവ് ഉനാദ്കടും ടീമിൽ ഇടം നേടി.

ഇന്ത്യൻ ടീം: കെ എൽ രാഹുൽ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര,വിരാട് കോലി,ശ്രേയസ് അയ്യർ,റിഷഭ് പന്ത്,കെ എസ് ഭരത്,ആർ അശ്വിൻ,അക്സർ പട്ടേൽ,കുൽദീപ് യാദവ്,ശാർദൂൽ ഠാക്കൂർ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ്,അഭിമന്യു ഈശ്വരൻ,നവ്ദീപ് സെയ്നി,സൗരഭ് കുമാർ,ജയദേവ് ഉനാദ്കട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :