അനുബന്ധ വാര്‍ത്തകള്‍
- ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല; പാകിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്നും ഇന്ത്യ പിൻമാറി
- ഒടുവിൽ കന്യാസ്ത്രീക്ക് നീതി; പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ആദ്യം
- ചർച്ചക്ക് തയ്യാറെന്ന് ഇന്ത്യയും: സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
- വീണ്ടും ഇന്ത്യ- പാക് പോരാട്ടം
- എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ഓപണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം തന്നെയായിരുന്നു നല്‍കിയിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 ന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 36.2 ഓവറില്‍ ലക്ഷ്യം മറികടക്കുയായിരുന്നു.
പുറത്താകാതെ 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നിഷ്പ്രയാസം ലക്ഷ്യം മറികടന്നത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഒരുവര്‍ഷത്തിനുശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ഗംഭീര ബൗളിങ് പ്രകടന മികവിലാണ് ബംഗ്ലാദേശിനെ 173ന് ചുരുട്ടിക്കെട്ടിയത്. മെഹിദി ഹസ്സന് മിറാസ് ബംഗ്ലാദേശിന്റെ ടോപ് സ്കോററായി.