അനുബന്ധ വാര്‍ത്തകള്‍
- WTC Final: കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ച് ഇന്ത്യയും ഓസ്ട്രേലിയയും, കാരണം ഇതാണ്
- India vs Australia, WTC Final 2023: ആരായാലും ടോസ് കിട്ടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കും, ഇന്ത്യ റിസ്ക് എടുത്തു; ഫൈനലില്‍ എന്തും സംഭവിക്കാം
- Ravichandran Ashwin: ഓസ്ട്രേലിയയ്ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള അശ്വിന് പുറത്ത്; ഓവലില്‍ പണി കിട്ടുമോ എന്ന് ആശങ്കപ്പെട്ട് ആരാധകര്‍
- Australia vs India, WTC Final Live Cricket Score: ടോസ് ഇന്ത്യക്ക്, ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു
- ധോനിയ്ക്ക് ശേഷം ഐസിസി കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകാൻ രോഹിത്തിനാകുമോ? കലാശപോരാട്ടം ഇന്ന്
സംഗതി കൈയില്‍ നിന്ന് പോയി തുടങ്ങി ! ഹെഡിന് സെഞ്ചുറി, സ്മിത്തിന് അര്‍ധ സെഞ്ചുറി; ഒന്നും ചെയ്യാനില്ലാതെ രോഹിത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ദിനം ഓസ്ട്രേലിയ മികച്ച നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 67 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 247 റണ്‍സ് നേടിയിട്ടുണ്ട്. ട്രാവിസ് ഹെഡ് സെഞ്ചുറി നേടി. 114 ബോളില്‍ നിന്ന് 15 ഫോറും ഒരു സിക്സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഹെഡ്. അര്‍ധ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണര്‍ (43), മര്‍നസ് ലബുഷാനെ (26), ഉസ്മാന് ഖവാജ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നര്‍.