അനുബന്ധ വാര്‍ത്തകള്‍
- നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്
- Sanju Samson: സഞ്ജുവിനെ വീണ്ടും ബെഞ്ചില്‍ ഇരുത്തി ഇന്ത്യ, ടോസ് ഓസ്ട്രേലിയയ്ക്ക്
- India vs Australia, 4th T20I: നാലാം ടി20 ഇന്ന്, സഞ്ജു കളിക്കില്ല; സുന്ദര്‍ തുടരും
- 'ആ കപ്പ് ഇങ്ങോട്ട് തരാന്‍ പറ'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനെതിരെ ബിസിസിഐ
- സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം
India vs Australia, 5th T20I: സഞ്ജു ഇന്നും പുറത്ത്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 മുതലാണ് കളി. 1.15 നു ടോസ്
India vs Australia, 5th T20I: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ കളി ഇന്ന് ഗാബയില്‍ നടക്കും. പരമ്പര ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുന്നു. ഇന്ന് ജയിച്ചാല്‍ ഓസ്ട്രേലിയയ്ക്കു പരമ്പര സമനിലയിലാക്കാന്‍ സാധിക്കും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 മുതലാണ് കളി. 1.15 നു ടോസ്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
നാലാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തും. മലയാളി താരം സഞ്ജു സാംസണ് ബെഞ്ചിലും ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരുകയും ചെയ്യും. ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നു.
ഇന്ത്യ, സാധ്യത ഇലവന്: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ