1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia 2nd Test Score Card

India vs Australia 2nd Test Score Card: ഷമിക്ക് നാല്, അശ്വിനും ജഡേജയ്ക്കും മൂന്ന്; ഡല്‍ഹിയിലും ഇന്ത്യന്‍ പരീക്ഷയില്‍ അടിതെറ്റി ഓസീസ്

വിക്കറ്റ് നഷ്ടപ്പെടാതെ ഓസീസ് ആദ്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു

India vs Australia 2nd Test Score Card
India vs Australia 2nd Test: രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുന്നു. ഡല്‍ഹി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 263 റണ്‍സിന് ഓള്‍ഔട്ടായി. മുഹമ്മദ് ഷമി നാല് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും നേടി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 
 
വിക്കറ്റ് നഷ്ടപ്പെടാതെ ഓസീസ് ആദ്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഉസ്മാന്‍ ഖവാജ (81 റണ്‍സ്), ഹാന്‍ഡ്‌സ്‌കോംബ് (72 റണ്‍സ്) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ടീം ടോട്ടല്‍ 300 എത്തിക്കാന്‍ സാധിച്ചില്ല. സ്റ്റീവ് സ്മിത്ത് റണ്‍സൊന്നും എടുക്കാതെ പുറത്തായത് ഓസീസിന് തിരിച്ചടിയായി. ലബുഷാനെ നേടിയത് വെറും 18 റണ്‍സ് മാത്രം. 
 
നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ജയിച്ച് ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഐപിഎൽ പതിനാറാം സീസൺ മാർച്ച് 31ന് തുടങ്ങും, ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ