ഇഷ്ടപ്പെട്ടവനെ തിരുകി കയറ്റുന്നു, കഴിവുള്ളവന്‍ പുറത്തും; ആരാധകര്‍ കലിപ്പില്‍, രാഹുല്‍ എന്ത് ചെയ്തിട്ടാണ് ടീമിലെന്ന് ചോദ്യം !

രേണുക വേണു| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (15:56 IST)

കെ.എല്‍.രാഹുല്‍ എന്ത് ചെയ്തിട്ടാണ് ഇപ്പോഴും ടെസ്റ്റ് ടീമില്‍ തുടരുന്നതെന്ന് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി രാഹുലിന് അവസരം നല്‍കിയത് ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഒന്നാം ടെസ്റ്റില്‍ പൂര്‍ണ പരാജയമായിരുന്നു രാഹുല്‍. രാഹുലിന് വീണ്ടും അവസരം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരാധകര്‍ ചോദിക്കുന്നു.

2022 ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഗില്‍ ആകട്ടെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്. സ്വീപ്പ് ഷോട്ടുകളില്‍ ഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം.

ഇഷ്ടമുള്ളവനെ തിരുകി കയറ്റുകയാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ചെയ്യുന്നതെന്നും ഈ ടെസ്റ്റില്‍ പരാജയപ്പെട്ടാലും രാഹുലിന് വീണ്ടും അവസരം കിട്ടുമെന്നുമാണ് ആരാധകരുടെ കമന്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :