എന്ത് തെറ്റാണ് സഞ്ജു ചെയ്തത്, ഇത് അദ്ദേഹത്തോട് ചെയ്യുന്ന അനീതി: സഞ്ജുവിനെ പിന്തുണച്ച് മുൻ പാക് താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:30 IST)
ഒക്ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. ലോകകപ്പിന് മുൻപ് നടക്കുന്ന ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കുന്ന ടി20 സീരീസുകൾക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടിയിരുന്നില്ല.ഈ തീരുമാനത്തെയും ഡാനിഷ് കനേറിയ വിമർശിച്ചു.

സഞ്ജു സാംസണെ പോലെ ഒരാളോട് ചെയ്യുന്ന അനീതിയാണിത്. ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അദ്ദേഹത്തെ ഉറപ്പായും പരിഗണിക്കണമായിരുന്നു. ടീമിൽ ഇടം കണ്ടെത്താതിരിക്കാൻ മാത്രം എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ലോകകപ്പിന് മുൻപ് ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക,ഓസ്ട്രേലിയ ടീമുകൾക്കെതിരെ നടക്കുന്ന ടി20 സീരീസുകളിലും താരത്തെ അവഗണിച്ചു. റിഷഭ് പന്തിന് പകരം ഞാൻ തീർച്ചയായും സഞ്ജുവിനെയായിരിക്കും തെരെഞ്ഞെടുക്കുക. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കനേറിയ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :