1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India needs 95 runs to win Kanpur Test

India vs Bangladesh 2nd Test, Day 5: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 95 റണ്‍സ്

91/3 എന്ന നിലയില്‍ നിന്നിരുന്ന ബംഗ്ലാദേശിനു പിന്നീട് 55 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകളും നഷ്ടമായി

India
India

India vs Bangladesh: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 95 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 146 ന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്നു. 
 
സ്‌കോര്‍ കാര്‍ഡ് 
 
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് - 233 ന് ഓള്‍ഔട്ട് 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - 285/9 (ഡിക്ലയര്‍) 
 
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സ് - 146 ന് ഓള്‍ഔട്ട് 
 
91/3 എന്ന നിലയില്‍ നിന്നിരുന്ന ബംഗ്ലാദേശിനു പിന്നീട് 55 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകളും നഷ്ടമായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപിന് ഒരു വിക്കറ്റ്. 101 പന്തില്‍ 50 റണ്‍സെടുത്ത ഷദ്മന്‍ ഇസ്ലം ആണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുഷ്ഫിഖര്‍ റഹിം 37 റണ്‍സ് നേടി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം