1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India - England T 20 Semi final match

ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്‌ന ഫൈനലിന് കാത്ത് ക്രിക്കറ്റ് ലോകം; അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ അഡ് ലെയ്ഡ് ഓവലിലാണ് ഇംഗ്ലണ്ട്-ഇന്ത്യ സെമി ഫൈനല്‍ മത്സരം

India - England T 20 Semi final match
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍ വരുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഒന്നാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലെത്തും. ആരാധകര്‍ കാത്തിരിക്കുന്ന പോലെ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍ യാഥാര്‍ഥ്യമാകുകയും ചെയ്യും. 
 
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ അഡ് ലെയ്ഡ് ഓവലിലാണ് ഇംഗ്ലണ്ട്-ഇന്ത്യ സെമി ഫൈനല്‍ മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിര്‍ണായക മത്സരത്തില്‍ പരീക്ഷണത്തിന് തയ്യാറല്ല; സെമി ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍