1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india england odi , cricket , team india, perth

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ധവാന്‍ തപ്പിത്തടയുന്നു

ത്രിരാഷ്ട്ര പരമ്പര
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റില്‍ നിര്‍ണായകമായ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 72 റണ്‍സെന്ന നിലയിലാണ്. അജങ്ക്യാ രഹാനെ (39*) ശിഖര്‍ ധവാന്‍ (37*‌) എന്നിവരാണ് ക്രീസില്‍.

ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് കളയാതിരിക്കാനും താളം കണ്ടെത്താനും ശ്രമിക്കുകയായിരുന്നു. ഇന്നും കൂടി പരാജയമായാല്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് ഉറപ്പുള്ള ശിഖര്‍ ധവാന്‍ ആണ് മെല്ലെപ്പോക്കിന് മുന്‍പന്തിയില്‍ നിന്നത്. അതേസമയം രഹാനെ മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു.

ഇതുവരെ മൂന്നുകളികളിൽ നിന്ന് ഇംഗ്ളണ്ടിന് അഞ്ച് പോയിന്റും ഇന്ത്യയ്ക്ക് രണ്ട് പോയിന്റുമാണുള്ളത്. നാല് കളികളും പൂർത്തിയാക്കിയ ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin