അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (18:07 IST)
പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമാദ് വസീം വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ സാനിയ അഷ്ഫാക്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് സാനിയ അഷ്ഫാഖിന്റെ വെളിപ്പെടുത്തല്‍. 2019ലാണ് ഇമാദും സാനിയയും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും 3 മക്കളുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വികാരഭരിതമായ കുറിപ്പിലൂടെയാണ് സാനിയ ഭര്‍ത്താവായിരുന്ന ഇമാദ് വസീമിനെതിരെ പൊട്ടിത്തെറിച്ചത്. വളരെ വേദന നിറഞ്ഞ അവസ്ഥയില്‍ നിന്നാണ് ഇതെഴുതുന്നത്. എന്റെ കുടുംബം തകര്‍ന്നു. എന്റെ മൂന്ന് കുട്ടികള്‍ക്ക് ഇന്ന് അച്ഛനില്ലാത്ത അവസ്ഥയാണ്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ. ആ കുഞ്ഞിനെ അവന്റെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ട് പോലുമില്ല.ഇത് ഞാന്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല. പക്ഷേ മൗനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പല ബുദ്ധിമുട്ടുകള്‍ക്കിടയിലും ദാമ്പത്യബന്ധം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചുവെന്നും, എന്നാല്‍ ഭര്‍ത്താവിനെ വിവാഹം കഴിക്കാനുള്ള ഉദ്ദേശത്തോടെ ഒരു മൂന്നാം വ്യക്തി ഇടപെട്ടതോടെയാണ് ബന്ധം പൂര്‍ണമായി തകര്‍ന്നതെന്നും സാനിയ ആരോപിക്കുന്നു. മൂന്നാം വ്യക്തിയുടെ കടന്നുവരവോടെ ഗര്‍ഭിണിയായ സമയത്ത് മാനസിക പീഡനവും അവഗണനയും മോശമായ പെരുമാറ്റവും നേരിട്ടെന്നും കുട്ടികളുടെയും കുടുംബത്തിന്റെ മാന്യതയുടെയും പേരില്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ദാമ്പത്യബന്ധം തുടരാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും കാരണം വിവാഹമോചനം അനിവാര്യമായി തീരുകയായിരുന്നുവെന്നാണ് ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഇമാദ് വസീം വ്യക്തമാക്കിയത്. വ്യക്തമാക്കിയത്. സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും, പഴയ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാതിരിക്കണമെന്നും പിതാവെന്ന നിലയില്‍ മക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്നും ഇമാദ് വസീം കുറിച്ചിരുന്നു.
പാകിസ്ഥാന്‍ ടീമില്‍ 2015 മുതല്‍ 2024 വരെ കളിച്ച ഓള്‍റൗണ്ടര്‍ താരമാണ് ഇമാദ് വസീം. പാകിസ്ഥാനായി 75 ടി20 കളിലും 55 ഏകദിനങ്ങളിലും താരം കളിച്ചിട്ടുണ്ട്.