അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (14:40 IST)
വനിതാ ടി20 ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റിക്ക് മറ്റൊരവകാശി കൂടി. മുന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ ഓസ്‌ട്രേലിയയുടെ ലോറ ഹാരിസാണ് 15 പന്തില്‍ 50 റണ്‍സുമായി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. 2022ല്‍ വാര്‍വിക്ഷെയര്‍ താരം മേരി കെല്ലിയുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമാണ് താരമെത്തിയത്.
ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ വനിതാ സൂപ്പര്‍ സ്മാഷിലാണ് ഓസീസ് താരത്തിന്റെ റെക്കോര്‍ഡ്. ഒട്ടാഗോ സ്പാര്‍ക്‌സ് താരമായ ലോറ കാന്‍ഡര്‍ബെറി മജീഷ്യന്‍സിനെതിരെയാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡര്‍ബെറി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. ലോറയുടെ ബാറ്റിംഗ് കരുത്തില്‍ 14.5 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒട്ടാഗോ വിജയം സ്വന്തമാക്കി. 6 ഫോറും 4 സിക്‌സും സഹിതം 17 പന്തില്‍ 52 റണ്‍സാണ് ലോറ നേടിയത്. മത്സരത്തിലെ താരവും ലോറയായിരുന്നു.