1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. I cursed DK for that one ball ashwin after on india pak match

ഒരു പന്തിൽ നിന്നും 2 റൺസ്, കാർത്തിക്കിനെ ഞാൻ മനസിൽ ശപിച്ചു: ആർ അശ്വിൻ

DK
പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ നേടിയ ഐതിഹാസിക വിജയത്തെ പറ്റി മനസ് തുറന്ന് ആർ അശ്വിൻ. മത്സരത്തിലെ അവസാന പന്ത് നേരിടേണ്ടി വന്നപ്പോൾ മനസ് കൊണ്ട് താൻ കാർത്തിക്കിനെ ശപിചുവെന്നും എന്നാൽ ഇനിയും ടീമിന് വിജയിക്കാനാകും എന്ന ചിന്തയിലേക്ക് താൻ പെട്ടെന്ന് തിരിച്ചെത്തിയെന്നും അശ്വിൻ പറയുന്നു.
 
ഇരുപതാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ കാർത്തിക് പുറത്തായതോടെയാണ് അശ്വിൻ ക്രീസിലെത്തിയത്. എക്സ്ട്രാ കവറിലൂടെ റൺസ് എടുക്കാനായിരുന്നു കോലി എന്നോട് പറഞ്ഞത്. കാർത്തിക്കിനെ വീഴ്ത്തിയ അതേ ഡെലിവറിയാണ് നവാസ് എനിക്കെതിരെ എറിഞ്ഞത്. പന്ത് ലെഗ് സൈഡിലേക്കാണ് പോകുന്നതെന്ന് കണ്ടപ്പോൾ ഒഴിഞ്ഞുമാറി. വൈഡിലൂടെ ഒരു റൺ നേടാനായത് വലിയ ആശ്വാസമായി. പാകിസ്ഥാനെതിരെ ഒറ്റയ്ക്ക് പോരാടിയ കോലിക്ക് വേണ്ടിയെങ്കിലും ഇന്ത്യ തന്നെ ജയിക്കുമെന്ന് എനിക്ക് തോന്നി. അടുത്ത പന്ത് ആളൊഴിഞ്ഞ ഇടത്തേക്ക് അടിച്ച് റൺസ് നേടുക എന്നത് മാത്രമായിരുന്നു മനസിൽ അശ്വിൻ പറഞ്ഞു.
 
വിജയറൺ നേടിയപ്പോൾ അതിരറ്റ സന്തോഷമാണ് എനിക്ക് തോന്നിയത്. ഒരാളും എൻ്റെ വീടിന് നേരെ കല്ലെറിയില്ലല്ലോ. അശ്വിൻ ചിരിച്ചുകൊണ്ട് പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പാണ്ഡ്യക്ക് വിശ്രമം നല്‍കിയേക്കും, പകരം ഹൂഡ; ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്