ചെന്നൈ തകര്‍ത്തു

മുംബൈ| jibin| Last Modified ഞായര്‍, 11 മെയ് 2014 (10:54 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകര്‍പ്പന്‍ ജയം. നാലു വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെയാണ് അവര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ ആറു വിക്കറ്റിന് 157 റണ്‍സെടുത്തു.

മുന്‍നിര പരാജയം തുടര്‍ന്നപ്പോള്‍ അമ്പാട്ടി റായിഡുവിന്റെ അര്‍ധശതക മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ് 38 റണ്‍സെടുത്തു.

വിജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ താരം സ്മിത്തിന്റെ (57) മികവില്‍ ജയം നേടി. ഡ്യുപ്ലിസി (31) ക്യാപ്റ്റന്‍ ധോണി (22) എന്നിവരാണ് ചെന്നൈ ജയത്തിന് ചുക്കാന്‍ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :