റോയല്‍സിന് കാലിടറി

അഹമ്മദാബാദ്| jibin| Last Modified വെള്ളി, 9 മെയ് 2014 (09:36 IST)
ഐപിഎല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ 32 റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് 134 റണ്‍സില്‍ അവസാനിച്ചു. 33 റണ്‍സെടുത്ത ഹൈദരാബാദ് നായകന്‍ ശിഖര്‍ ധവാനാണ് നിരയിലെ മികച്ച സ്കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 102 റണ്‍സിന് പുറത്താകുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (22), കരുണ്‍ നായര്‍(12), ബിന്നി(12), വാട്‌സണ്‍ (11) എന്നിവരാണ് മികച്ച പ്രകടനം നടത്തിയവര്‍. നാല് ഓവറില്‍ 14 റണ്‍സു മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റു കൊയ്ത ഭുവനേശ്വറാണ് കളിയിലെ താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :