കളം നിറഞ്ഞ് പഞ്ചാബ്

ബംഗ്ലൂര്‍| jibin| Last Modified ശനി, 10 മെയ് 2014 (09:48 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന് തകര്‍പ്പന്‍ ജയം. ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെയാണ് അവര്‍ 32 റണ്‍സിന് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ഇലവന്‍ 198 റണ്‍സ് സ്കോര്‍ ചെയ്തു.

തുടക്കത്തില്‍ സെവാഗും മന്‍ദീപ് സിങ്ങും മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് ഇവര്‍ പുറത്തായി. സെവാഗാണ് ആദ്യം വീണത്. തുടര്‍ന്നെത്തിയ മാക്സ്വെല്‍ 25റണ്‍ നേടി പുറത്തായി. 29 പന്തില്‍ 66 റണ്‍സുമായി മില്ലര്‍ തിളങ്ങിയതാണ് പഞ്ചാബിന് 198 റണ്‍സ് സ്കോര്‍ നല്‍കിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 166 റണ്‍സില്‍ അവസാനിച്ചു. എബി ഡിവില്ലിയേഴ്സ് (53) മാത്രമാണ് തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക് (29) റണ്‍സെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :