ചെന്നൈ മുന്നേറുന്നു

ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 6 മെയ് 2014 (09:42 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിഗ്സിന് ജയം. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് അവര്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ദിനേശ് കാര്‍ത്തിക് (51), മുരളി വിജയ് (35), ജെപി ഡുമിനി (28), കേദാര്‍ യാദവ് (29) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ 178 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍ തുടക്കത്തില്‍തന്നെ കൂടാരം കയറിയപ്പോള്‍ മുരളി വിജയ് ദിനേശ് കാര്‍ത്തിക് എന്നിവര്‍ ചെന്നൈ ബൌളിങ്ങിനെ അടിച്ചുതകര്‍ക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഡെയ്ന്‍ സ്മിത്ത് (79) തകര്‍ത്തടിച്ചപ്പോള്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ജയം നേടി. ബ്രണ്ടന്‍ മക്കല്ലം (32) സുരേഷ് റെയ്ന (47) എന്നിവര്‍ മികച്ച പ്രകടനം നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :