'ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടണം'; തന്റെ ലക്ഷ്യം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

രേണുക വേണു| Last Modified തിങ്കള്‍, 30 മെയ് 2022 (16:36 IST)
ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

' എനിക്കുള്ളതെല്ലാം ഞാന്‍ സമര്‍പ്പിക്കാന്‍ പോകുകയാണ്. ടീമാണ് എനിക്ക് എപ്പോഴും ഒന്നാമത്. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുകയാണ് എന്റെ ലക്ഷ്യം, എന്തൊക്കെ സംഭവിച്ചാലും. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് ഏറ്റവും പ്രധാനം. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നെ സംബന്ധിച്ചിടുത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. ദീര്‍ഘകാലമായാലും ചെറിയ കാലമായാലും ലോകകപ്പ് സ്വന്തമാക്കുകയാണ് വലിയ ആഗ്രഹം,' ഹാര്‍ദിക് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :