മുപ്പതുകളും നാല്‍പ്പതുകളും സഞ്ജുവിനെ രക്ഷിക്കില്ല, വേണ്ടത് ഇതാണ്; തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

രേണുക വേണു| Last Modified വെള്ളി, 27 മെയ് 2022 (12:29 IST)

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കാത്തതില്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ട്. സഞ്ജുവിന് നേരെ ബിസിസിഐയും സെലക്ടര്‍മാരും കണ്ണടയ്ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ പ്രകടനം മാത്രം പോരാ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനെന്നാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നത്.

സഞ്ജുവിന് നല്ല കഴിവുണ്ട്. പക്ഷേ അദ്ദേഹം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നില്ല. സഞ്ജു നല്ല രീതിയില്‍ 20, 30 റണ്‍സൊക്കെ എടുക്കുന്നു. പിന്നീട് അശ്രദ്ധ കാരണം ഔട്ടാകുകയാണ്. സ്പിന്നേഴ്‌സിനെതിരേയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും വിക്കറ്റ് വലിച്ചെറിയുന്നു. മുപ്പതുകള്‍ക്ക് പകരം എഴുപതുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കണം. അപ്പോള്‍ ചിലപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിക്കുമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :