ടിം ഡേവിഡ് ഇനി ഓസീസ് നിരയിൽ !, ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതായി ആരോൺ ഫിഞ്ച്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (15:06 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യന്സിനായി തിളങ്ങിയ ടിം ഡേവിഡിനെ
ഓസീസ് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നു. ഓസീസ് നായകനായ ആരോൺ ഫിഞ്ചാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

കുറച്ചുനാളായി മികച്ച ഫോമിലാണ് ടിം ഡേവിഡ്. ഐപിഎല്ലിലെ അവസാനമത്സരങ്ങളിൽ ടിം ഡേവിഡ് മികച്ചു നിന്ന്. ആദ്യ പന്ത് മുതൽ തന്നെ ഷോട്ടുകൾ കളിക്കാനാവുക എന്നത് സവിശേഷമായ കഴിവാണ്. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ഞങ്ങളുടെ സജീവ പരിഗണനയിലാണ്. ആരോൺ ഫിഞ്ച് പറഞ്ഞു.

മുംബൈയ്ക്കായി ഇത്തവണത്തെ ഐപിഎലിൽ ഇറങ്ങിയ ടിം ഡേവിഡ്സൺ ആദ്യ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും പിന്നീട് തുടർച്ചയായി ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായിരുന്നു. ഐപിഎൽ താരലേലത്തിൽ 8.25 കോടി മുടക്കിയാൻ മുംബൈ ടിം ഡേവിഡിനെ ടീമിലെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :