സഞ്ജുവിന് സാധിക്കാത്തത് പാട്ടീധാറിന് സാധിച്ചു, പ്രശംസയുമായി മാത്യു ഹെയ്ഡൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (18:26 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ആർസിബി ലഖ്‌നൗവിനെതിരെ വിജയം കുറിച്ചത്. ആർസിബിക്കായി രജത് പാട്ടിദാർ കുറിച്ച സെഞ്ചുറിപ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 
 
49 പന്തില്‍ സെഞ്ച്വറി തികച്ച് പ്ലേ ഓഫിലെ വേഗ സെഞ്ച്വറിക്കാരനാവാനും പാട്ടിധാറിനായി.ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് സാധിക്കാതെ പോയതാണ് ആർസിബിക്കായി പാട്ടീദാർ നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസീസ് വെടിക്കെട്ട് ഓപ്പണിങ് താരം മാത്യു ഹെയ്ഡൻ.
 
സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പാട്ടീധാര്‍ ചെയ്തിരിക്കുന്നത്. ഓഫ് സൈഡിലും ലീഗിലും മികച്ച രീതിയിലാണ് അവൻ കളിച്ചത്. മറ്റ് പ്രധാന ബാറ്സ്മാന്മാരെല്ലാം നിരാശപ്പെടുത്തിയതോടെ ടീം കൂടുതൽ സമ്മർദ്ദത്തിലേക്ക് പോകാനാണ് സാധ്യത കൂടുതൽ. എന്നാൽ എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റിച്ചതാണ് പാട്ടിയതാര് കാലം നിറഞ്ഞത്. ഹെയ്ഡൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :