1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gambhir against KL Rahul's Captaincy

തോറ്റതിനു ഉത്തരവാദി നായകന്‍ തന്നെ; കെ.എല്‍.രാഹുലിനെതിരെ ഗംഭീര്‍

Gambhir
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നായകന്‍ കെ.എല്‍.രാഹുലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ആക്രമണോത്സുക ഫീല്‍ഡ് ഒരുക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്നും അതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. 'ഏയ്ഡന്‍ മാര്‍ക്രം പുറത്തായതിനു പിന്നാലെ യുസ്വേന്ദ്ര ചെഹല്‍ ബോളിങ്ങിന് എത്തിയപ്പോള്‍ സ്ലിപ്പ്, ഗള്ളി അല്ലെങ്കില്‍ ഗള്ളി പോയിന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഞാന്‍ പ്രതീക്ഷിച്ചു. അതുപോലെ അശ്വിന്‍ ബോളിങ്ങിനെത്തിയപ്പോള്‍ ലെഗ് സ്ലിപ്പിലോ ഷോട്ട് ലെഗിലോ ഫീല്‍ഡറെ വിന്യസിക്കാമായിരുന്നു. ബാറ്ററുടെ വിക്കറ്റ് ലഭിക്കുന്നതിനായല്ല ഇത്, മറിച്ച് തനിക്കായി ഒരുക്കുന്ന ഫീല്‍ഡിന് അനുസരിച്ചാണ് ബോളര്‍ പന്തെറിയുന്നത്,' ഗംഭീര്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിദേശമണ്ണിൽ ഏറ്റവും കൂടുതൽ റൺസ്: റെക്കോർഡ് നേട്ടത്തിൽ വീണ്ടും സച്ചിനെ മറികടന്ന് കോലി