അനുബന്ധ വാര്‍ത്തകള്‍
- ട്രാക്ക് മാറി കോലി, ക്യാപ്‌റ്റൻ രാഹുലിനെ കാതോർക്കുന്ന താരത്തിന്റെ ചിത്രം വൈറൽ
- ഐപിഎല്ലിലെ വിലകൂടിയ താരമാകാൻ ശ്രേയസ് അയ്യർ! വലവിരിച്ച് ആർസിബി,പഞ്ചാബ് കെകെആർ ടീമുകൾ
- 11 പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു, സ്റ്റംമ്പ് മൈക്കിനടുത്തെത്തി പ്രതിഷേധം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- വിവോ ഇല്ല, ഇനി ടാറ്റ ഐപിഎൽ: ചൈനീസ് കമ്പനി പുറത്ത്
ലഖ്‌നൗ നായകനായി രാഹുലെത്തും, സ്റ്റോയ്‌നിസും ബിഷ്‌നോയിയും ടീമിൽ
ഐപിഎൽ പുതിയ സീസണിന് മുൻപ് നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപ് ടീമിലെത്തിച്ച കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ട് ലഖ്‌നൗ ഫ്രാഞ്ചൈസി. ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ കെഎൽ രാഹുലായിരിക്കും ഇത്തവണ ലഖ്‌നൗവിനെ നയിക്കുക. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയി എന്നിവരെയാണ് രാഹുലിന് പുറമെ ലഖ്‌നൗ ടീമിലെത്തിച്ചത്.
15 കോടി രൂപയ്ക്കാണ് രാഹുലിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സ് നായകനായിരുന്നു താരം. പഞ്ചാബിന്റെ തന്നെ യുവതാരമായ രവി ബിഷ്‌ണോയിയെ നാലു കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐപിഎല്ലിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരുന്നെങ്കിലും താരത്തിനെ ടീം മാനേജ്‌മെന്റ് തുടർച്ചയായി കളിപ്പിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായ സ്‌റ്റോയ്‌നിസാണ് ടീമിലെത്തിയ മൂന്നാമത് താരം. 2020ലെ ഐപിഎല്ലില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ സ്റ്റോയ്‌നിസ് നിർണായക പങ്കുവഹിച്ചിരുന്നു. താരത്തെ 11 കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്.