അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജനുവരി 2022 (15:07 IST)
തിരിച്ചടികൾ കാര്യമാക്കേണ്ടതില്ലെന്നും 2023 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ പടുത്തുയർത്തുകയാണ് ഇന്ത്യയെന്നും ഓപ്പണർ ശിഖർ ധവാൻ. സൗത്താഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയെ പറ്റി ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
തിരിച്ചടികൾ നേരിട്ടേക്കാം. എന്നാൽ 2023 ലോകകപ്പ് ലക്ഷ്യമിട്ട് ഒരു സംഘത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഒരു ടീമെന്ന നിലയിൽ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് നമ്മൾ നോക്കുന്നത്. ധവാൻ പറഞ്ഞു.
നിലവിൽ രോഹിത് ടീമിനൊപ്പമില്ല. രോഹിത് മടങ്ങിയെത്തുമ്പോൾ ബാറ്റിങ് നിര കൂടുതൽ പരിചയസമ്പന്നമാകും. മധ്യനിര കരുത്ത് നേടും. ഇവിടെ യുവതാരങ്ങളിലാരെങ്കിലും നല്ല പ്രകടനം നടത്തുന്നില്ലെങ്കിൽ അത് പ്രശ്‌നമില്ല. ദീർഘകാലലക്ഷ്യം മുൻനിർത്തിയാണ് ടീം ഒരുങ്ങുന്നത്. ധവാൻ ചൂണ്ടികാണിച്ചു.
ഇന്നലെ നടന്ന ആദ്യ ഏകദിനത്തിൽ 84പന്തിൽ 79 റൺസ് കണ്ടെത്തിയ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.