രേണുക വേണു|
Last Modified തിങ്കള്‍, 17 ജനുവരി 2022 (15:58 IST)
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റന്‍സി ആരുടേയും ജന്മാവകാശമല്ലെന്ന് ഗംഭീര്‍ പറഞ്ഞു. ടീമിനായി കൂടുതല്‍ സ്‌കോര്‍ നേടുക മാത്രമാണ് വളരെ പ്രധാനപ്പെട്ട കാര്യമെന്നും ഗംഭീര്‍ പറഞ്ഞു.
' കോലിയില്‍ നിന്ന് എന്താണ് പുതിയതായി നാം ആഗ്രഹിക്കുന്നത്? ക്യാപ്റ്റന്‍സി ആരുടേയും ജന്മാവകാശമല്ല. എം.എസ്.ധോണി കോലിക്ക് കീഴില്‍ കളിച്ചില്ലേ? ധോണിയില്‍ നിന്നാണ് കോലിക്ക് ക്യാപ്റ്റന്‍സി കിട്ടുന്നത്. മൂന്ന് ഐസിസി കിരീടങ്ങളും നാല് ഐപിഎല്‍ കിരീടങ്ങളും നേടിയ ധോണി കോലിക്ക് കീഴില്‍ കളിച്ചു. കോലി ടീമിനായി റണ്‍സ് നേടുകയാണ് ഇനി പ്രധാനപ്പെട്ട കാര്യം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് സ്വപ്‌നം കാണുമ്പോള്‍ ക്യാപ്റ്റനാകുന്നത് സ്വപ്‌നം കാണരുത്. ഇന്ത്യയ്ക്ക് വേണ്ടി കളികള്‍ ജയിക്കുന്നത് മാത്രമാകണം സ്വപ്നം,' ഗംഭീര്‍ പറഞ്ഞു.