അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം ടെസ്റ്റിനു ശേഷം ഡ്രസിങ് റൂമില്‍വെച്ച് താരങ്ങളോട് യാത്ര പറഞ്ഞ് കോലി; പ്രിയ നായകനെ കെട്ടിപിടിച്ച് സഹതാരങ്ങള്‍
- ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മാര്‍ച്ചില്‍ ആരംഭിക്കും
- രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8,890 കടന്നു
- ആശ്വാസം: രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20,000ലധികം രോഗികളുടെ കുറവ്
- ക്രിപ്റ്റോ ട്രേഡിങ് സാമ്പത്തിക ഇടപാടായി പരിഗണിച്ച് ടിഡിഎസ് ഈടാക്കിയേക്കും
ട്രാക്ക് മാറി കോലി, ക്യാപ്‌റ്റൻ രാഹുലിനെ കാതോർക്കുന്ന താരത്തിന്റെ ചിത്രം വൈറൽ
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്‌റ്റൻ ആരാകും എന്ന ചോദ്യത്തിനിടയിൽ സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ഏകദിനത്തിനായി പരിശീലനമാരംഭിച്ച ഇന്ത്യൻ ടീമിന്റെ ചിത്രങ്ങൾ ഇതിനെ തുടർന്ന് ബിസിസിഐ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പരിശീലനത്തിൽ സഹതാരങ്ങൾക്കൊപ്പം നിന്ന് നായകൻ കെഎൽ രാഹുലിന്റെ വാക്കുകൾ കേൾക്കുന്ന മുൻ നായകൻ വിരാട് കോലിയുടെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.
നായകന്റെ ചുമതല ഒഴിഞ്ഞതോടെ പുതിയ നായകന്റെയും കോച്ചിന്റെയും വാക്കുകൾ ശ്രദ്ധിക്കുകയാണ് കോലി. നേരത്തെ കോലിയുടെ അസ്സാന്നിധ്യത്തിൽ വാൻഡറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യയെ കെഎൽ രാഹുൽ നയിച്ചെങ്കിലും മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.