ഫഖർ സമൻ്റെ കരിയർ തകർക്കുകയാണ് ബാബറും റിസ്‌വാനും, ഓപ്പണിങ്ങിലെ മെല്ലെപോക്ക് ലോകകപ്പ് നേടിതരില്ല: വിമർശനവുമായി മുൻ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:23 IST)
പാക് ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ബാറ്റിങ് ശൈലി മാറ്റാതെ പാകിസ്ഥാൻ ടൂർണമെൻ്റുകളിൽ വിജയിക്കില്ലെന്ന് പാകിസ്ഥാൻ മുൻ പേസർ അഖ്വിബ് ജാവേദ്. എന്താണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ഈ താരങ്ങൾ തിരിച്ചറിയണമെന്നും ജാവേദ് പറയുന്നു.

ലോക ക്രിക്കറ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള താരങ്ങളാണ് ബാബറും റിസ്‌വാനും. എന്നാൽ എന്താണ് തങ്ങൾ ചെയ്യേണ്ടതെന്ന് ഇവർ തിരിച്ചറിയണം. ഏഷ്യാകപ്പ് ഫൈനലിൽ റൺറേറ്റ് 8 ആയിരുന്ന സമയത്ത് ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് റിസ്‌വാൻ 15 ഓവർ ക്രീസിൽ നിന്നു. എന്നാൽ പാകിസ്ഥാനെ റിക്വയേർഡ് റൺറേറ്റ് 17ലേക്ക് തള്ളിവിട്ടാണ് റിസ്‌വാൻ പുറത്തായത്. പാക് മുൻ താരം പറഞ്ഞു.

ഫഖർ സമൻ്റെ കരിയർ തകർക്കുകയാണ് ഇവർ ചെയ്യുന്നത്. ബാബറിനോ റിസ്‌വാനോ ഒപ്പം ഫഖർ സമൻ ഓപ്പ്ണറാകണം. ഷാൻ മസൂദ് വൺഡൗണായും റിസ്‌വാൻ നാലാം സ്ഥാനത്തും ഇറങ്ങട്ടെ എന്നുമാണ് അഖ്വിബ് അഭിപ്രായപ്പെടുന്നത്. നേരത്തെ ഓപ്പണർമാരുടെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്ത് മുൻ പാക് പേസറായ ഷൊയേബ് അക്തറും രംഗത്തെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :