ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐക്ക് അതൃപ്തി; ഇങ്ങനെ കളിച്ചാല്‍ ലോകകപ്പില്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് !

ഏഴ് മുതല്‍ 15 ഓവര്‍ വരെയാണ് പ്രധാന ആശങ്ക

രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:29 IST)

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി. മധ്യ ഓവറുകളിലെ മെല്ലപ്പോക്ക് പരിഹരിച്ചില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ബിസിസിഐ അധികൃതര്‍ സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്.

ഏഴ് മുതല്‍ 15 ഓവര്‍ വരെയാണ് പ്രധാന ആശങ്ക. ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തുന്നില്ല. മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമാകുന്നു. ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കഷ്ടപ്പെടുമെന്നും ഗാംഗുലി മുന്നറിയിപ്പ് നല്‍കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :