Sanju Samson: അയാളുടെ പേര് ചര്‍ച്ചകളില്‍ പോലും വന്നിട്ടില്ല; ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് സഞ്ജുവിനെ ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ലെന്ന് ബിസിസിഐ !

ലോകകപ്പ് സ്‌ക്വാഡിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ ഒരു ഘട്ടത്തില്‍ പോലും സഞ്ജുവിന്റെ പേര് തങ്ങളുടെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:44 IST)

Sanju Samson: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാത്തതാണ് നിരവധി ആരാധകരെ ചൊടിപ്പിച്ചത്. സമീപകാലത്ത് ട്വന്റി 20 യില്‍ മികവ് തെളിയിച്ച താരമാണ് സഞ്ജു. ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച ഏതൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററേക്കാളും ഉയര്‍ന്ന ശരാശരിയും സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. എന്നിട്ടും സ്റ്റാന്‍ഡ്‌ബൈ താരമായി പോലും സഞ്ജുവിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിച്ചു. ഇപ്പോള്‍ ഇതാ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ബിസിസിഐ.

ലോകകപ്പ് സ്‌ക്വാഡിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ ഒരു ഘട്ടത്തില്‍ പോലും സഞ്ജുവിന്റെ പേര് തങ്ങളുടെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംബാബെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ ആലോചിച്ചിട്ടില്ല. റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഞങ്ങളുടെ പരിഗണനയില്‍ പോലും വന്നിട്ടില്ല. പന്ത് മാത്രമാണ് ടോപ് ഓര്‍ഡറില്‍ ഉള്ള ഏക ഇടംകയ്യന്‍ ബാറ്റര്‍. മാത്രമല്ല അദ്ദേഹത്തിന്റേതായ ദിവസങ്ങളില്‍ ഒറ്റയ്ക്ക് മത്സരം ജയിക്കാനുള്ള കഴിവും ഉണ്ട്. ഇക്കാരണങ്ങളാലാണ് പന്തിനെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നും ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :