Asad Rauf Passes Away: ഐസിസി എലൈറ്റ് പാനല്‍ അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്

രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:51 IST)

Asad Rauf Passes Away: ഐസിസി എലൈറ്റ് പാനല്‍ അംഗമായിരുന്ന മുന്‍ അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറില്‍ വെച്ചാണ് പാക്കിസ്ഥാനി അംപയറായ റൗഫിന്റെ അന്ത്യം. 66 വയസ്സ്.

64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്. 2013 ല്‍ ഐപിഎല്‍ വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്നാണ് ആസാദിന്റെ അംപയറിങ് യുഗം അവസാനിച്ചത്. വാതുവെയ്പ്പ് കേസില്‍ ആസാദ് റൗഫും കുറ്റാരോപിതനായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :