അനുബന്ധ വാര്‍ത്തകള്‍
- എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അയാള്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഒട്ടും സേഫല്ല; അവസാന ഓവറില്‍ ധോണിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് സഞ്ജു സാംസണ്
- എന്തൊരു തിരിച്ചുവരവ്, ക്ലാസ് ഈസ് ക്ലാസ്; അജിങ്ക്യ രഹാനെയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് പരിഗണിക്കും
- ജഡേജയേക്കാള്‍ കണക്ഷന് 41 വയസ്സുള്ള ധോണിക്കുണ്ട്; രാജസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ചെന്നൈ ആരാധകരുടെ വിമര്‍ശനം
- സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന് ഇങ്ങനെ
- താനാണ് ടീമിനെ താങ്ങി നിർത്തുന്നതെന്നാണ് രാഹുലിൻ്റെ വിചാരം, അത് തെറ്റായ മനോഭാവം
തുടക്കം പൊരിഞ്ഞ അടി, പിന്നെ അടപടലം തോല്‍വി; സഞ്ജു സാംസണ് എയറില്‍ !
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിനു പുറത്തായിരിക്കുകയാണ്
ഐപിഎല്ലിലെ പതിവ് തെറ്റിക്കാതെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. ആദ്യ രണ്ട് കളികളില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്തിട്ട് പിന്നീട് ഫോം ഔട്ട് ആകുന്ന ശീലം ഈ സീസണിലും ആവര്‍ത്തിക്കുകയാണ് സഞ്ജു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി സഞ്ജു അര്‍ധ സെഞ്ചുറി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ 40 ല്‍ അധികം റണ്‍സ് നേടാനും താരത്തിനു സാധിച്ചു. എന്നാല്‍ ഇപ്പോള്‍ അവസാന രണ്ട് മത്സരങ്ങളിലും സഞ്ജു ആരാധകരെ നിരാശപ്പെടുത്തി.
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിനു പുറത്തായിരിക്കുകയാണ്. എല്ലാ സീസണിലും സഞ്ജു ഇങ്ങനെ തന്നെയാണെന്നാണ് ആരാധകര്‍ ഇപ്പോള്‍ ട്രോളുന്നത്. തുടക്കം കസറും പിന്നീട് അടപടലം തേയുകയാണ് സഞ്ജുവിന്റെ പതിവെന്ന് ആരാധകര്‍ ട്രോളുന്നു. ഈ കാരണം കൊണ്ടാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ പോലും ലഭിക്കാത്തതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.