1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ajinkya Rahane come back to Indian team

എന്തൊരു തിരിച്ചുവരവ്, ക്ലാസ് ഈസ് ക്ലാസ്; അജിങ്ക്യ രഹാനെയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് പരിഗണിക്കും

Ajinkya Rahane come back to Indian team
ഐപിഎല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന അജിങ്ക്യ രഹാനെയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് പരിഗണിക്കും. 15 അംഗ സ്‌ക്വാഡില്‍ രഹാനെ ഉറപ്പായും ഇടം നേടുമെന്ന് ബിസിസിഐ വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം ഫോമിനെ തുടര്‍ന്നാണ് രഹാനെയെ നേരത്തെ ടെസ്റ്റ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ ഇടം നേടിയിരുന്നില്ല. 
 
ഇത്തവണ ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി രഹാനെ ഇറങ്ങിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 92 റണ്‍സ് നേടി. 61 റണ്‍സാണ് ടോപ് സ്‌കോര്‍. സ്‌ട്രൈക്ക് റേറ്റ് 200, ശരാശരി 46.00. 
 
അടുത്ത ലേഖനം
ജഡേജയേക്കാള്‍ കണക്ഷന്‍ 41 വയസ്സുള്ള ധോണിക്കുണ്ട്; രാജസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ചെന്നൈ ആരാധകരുടെ വിമര്‍ശനം