1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Fans against Shubman Gill

എക്‌സ് ഫാക്ടറായി ടീമില്‍ വന്നു, ഇപ്പോള്‍ യാതൊരു ഇംപാക്ടുമില്ല; ഗില്ലിന് പകരം ഇഷാനെ കളിപ്പിക്കണമെന്ന് ആരാധകര്‍

Fans against Shubman Gill
ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ആയിരിക്കും ശുഭ്മാന്‍ ഗില്‍ എന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് താരം ഇതുവരെ നേടിയത്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ഗില്‍ അത്ഭുതങ്ങള്‍ രചിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകരെല്ലാം നിരാശരാണ്. ഇംഗ്ലണ്ടിനെതിരെയും ഗില്‍ അതിവേഗം മടങ്ങി. ഈ രീതിയില്‍ ആണ് ബാറ്റിങ് എങ്കില്‍ സെമി ഫൈനല്‍ ആകുമ്പോഴേക്കും ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
16, 53, 26, 9 എന്നിങ്ങനെയാണ് ഗില്‍ ലോകകപ്പില്‍ ഇതുവരെ നേടിയിരിക്കുന്നത്. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 104 റണ്‍സ് മാത്രം. ഗില്ലില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഗില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഒന്നോ രണ്ടോ കളികളില്‍ കൂടി അവസരം നല്‍കി അതിലും പരാജയപ്പെടുകയാണെങ്കില്‍ ഗില്ലിന് പകരം ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
World Cup Point Table: ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് ഇന്ത്യ സെമി ഉറപ്പിച്ചു, ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ