അനുബന്ധ വാര്‍ത്തകള്‍
- India vs England ODI World Cup Match: നാണക്കേടില്‍ നിന്ന് കരകയറി ഇന്ത്യ, ഇംഗ്ലണ്ടിന് ജയിക്കാന്‍ 230 റണ്‍സ്
- India vs England ODI World Cup Match: ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ, സാധ്യത ഇലവന്
- Netherlands vs Bangladesh ODI World Cup Match: ഓറഞ്ച് പടയുടെ ശൗര്യം അറിഞ്ഞ് ബംഗ്ലാദേശും, 87 റണ്‍സിന്റെ തോല്‍വി
- Australia vs New Zealand ODI World Cup Match: ഓസ്ട്രേലിയയുടെ റണ്‍മലയ്ക്ക് മുന്നില്‍ അവസാന പന്ത് വരെ പോരാടി കിവീസ്, ഒടുവില്‍ അഞ്ച് റണ്‍സ് തോല്‍വി
- India vs England Predicted 11: മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ ഉറപ്പ്, സൂര്യകുമാറോ അശ്വിനോ?
Shreyas Iyer: എത്രയൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല, ഇതിലും ഭേദം വിരമിക്കുന്നതാണ്; ശ്രേയസ് അയ്യര്‍ക്കെതിരെ ആരാധകര്‍
Shreyas Iyer: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്കെതിരെ ആരാധകര്‍. ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ കളിച്ചിട്ടും ഇതുവരെ ഇന്ത്യക്കായി ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ ശ്രേയസിനു സാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അതിനുള്ള അവസരം ഉണ്ടായിട്ടും ശ്രേയസ് നിരാശപ്പെടുത്തുകയായിരുന്നു. 16 ബോളില്‍ നിന്ന് വെറും നാല് റണ്‍സ് മാത്രമാണ് ശ്രേയസിന്റെ സമ്പാദ്യം.
ഷോര്‍ട്ട് ബോളിനു സമാനമായ പന്തിലാണ് ശ്രേയസ് ഇത്തവണയും പുറത്തായത്. നേരത്തെയും പലതവണ ശ്രേയസ് ഷോര്‍ട്ട് ബോളിനു മുന്നില്‍ പതറിയിട്ടുണ്ട്. ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്താകുന്ന ശ്രേയസ് ഇനി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വേണ്ട എന്നാണ് ആരാധകര്‍ പറയുന്നത്.
മധ്യനിരയില്‍ കാണിക്കേണ്ട ഉത്തരവാദിത്തം ശ്രേയസില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ശ്രേയസ് അയ്യര്‍ക്ക് പകരം ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കൂടി ശ്രേയസ് പരാജയപ്പെട്ടാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇഷാന്‍ കിഷന് അവസരം ലഭിക്കാനാണ് സാധ്യത.