Netherlands vs Bangladesh ODI World Cup Match: ഓറഞ്ച് പടയുടെ ശൗര്യം അറിഞ്ഞ് ബംഗ്ലാദേശും, 87 റണ്‍സിന്റെ തോല്‍വി

രേണുക വേണു| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (22:12 IST)

Netherlands vs Bangladesh ODI World Cup Match: നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി വഴങ്ങി ബംഗ്ലാദേശ്. 87 റണ്‍സിനാണ് ബംഗ്ലാദേശിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത 50 ഓവറില്‍ 229 ന് ഓള്‍ഔട്ടായി. ബംഗ്ലാദേശ് 42.2 ഓവറില്‍ 142 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. പോള്‍ വാന്‍ മീകരന്‍ ആണ് കളിയിലെ താരം.

ബംഗ്ലാദേശ് നിരയില്‍ മെഹിദി ഹസന്‍ മിറാസ് മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. മിറാസ് 40 പന്തില്‍ 35 റണ്‍സെടുത്തു. നെതര്‍ലന്‍ഡ്‌സിന് വേണ്ടി പോള്‍ വാന്‍ മീകരന്‍ 7.2 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബാസ് ദി ലീഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

എഡ്വേര്‍ഡ് സ്‌കോട്ട് 89 പന്തില്‍ 68 റണ്‍സ് നേടി നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററായി. വെസ്ലി ബറേസി 41 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :