മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (17:18 IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭാര്യ രശ്മി താക്കറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മാര്‍ച്ച് 11ന് ഉദ്ധവ് താക്കറയും ഭാര്യയും ജെജെ ആശുപത്രിയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു.

രശ്മി താക്കറയ്ക്ക് കൊവിഡിന്റെ ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ വസതിയായ വര്‍ഷയില്‍ നിരീക്ഷണത്തിലാണ് രശ്മി താക്കറെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :