1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England can retain ashes: ben stokes

സംശയമൊന്നുമില്ല, ഇംഗ്ലണ്ടിന് ആഷസ് നിലനിർത്താനാകും: ബെൻ സ്റ്റോക്സ്

England
ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൈവിട്ടുവെങ്കിലും പരമ്പര നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനാകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നേടിയ വിജയത്തിന് പിന്നാലെയാണ് ബെന്‍ സ്‌റ്റോക്‌സിന്റെ പരാമര്‍ശം.
 
അതേസമയം ഓള്‍ഡ് ട്രാഫോള്‍ഡിലും ഓവലിലും നടക്കുന്ന മത്സരങ്ങള്‍ കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന വലിയ ദൗത്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. അതേസമയം മൂന്നാം ടെസ്റ്റ് മത്സരത്തില്‍ വിജയിക്കാനായത് വലിയ ആവേശമാണ് ഇംഗ്ലണ്ട് ടീമില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ഏറെ സന്തോഷമുള്ളതായും ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു.
 
അടുത്ത ലേഖനം
ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് മെസ്സിയെ സ്‌നേഹിക്കാതിരിക്കാനാകില്ല: കാസെമിറോ