ഏഷ്യാകപ്പിൽ നിഷ്പക്ഷ വേദിയെന്ന് ഇന്ത്യ വാശി പിടിച്ചാൽ പാകിസ്ഥാനും ആ വഴി നോക്കും: പാക് മന്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂലൈ 2023 (16:10 IST)
ഏഷ്യാകപ്പിലെ നിഷ്പക്ഷ വേദിയില്‍ വീണ്ടും നിലപാട് മാറ്റി പാകിസ്ഥാന്‍. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിനായി നിഷ്പക്ഷ വേദിക്ക് ഇന്ത്യ വാശിപിടിച്ചാല്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാന്‍ മസാരി പറഞ്ഞു.

ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്റെ മന്ത്രാലയത്തിന് കീഴില്‍ വരുന്നതിനാല്‍ ഇന്ത്യ അവരുടെ ഏഷ്യാകപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യയിലെ ഞങ്ങളുടെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ആവശ്യപ്പെടും. എഹ്‌സാന്‍ മസാരി വ്യക്തമാക്കി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പാക് ടീമിന്റെ പങ്കാളിത്തം സംബന്ധിച് തീരുമാനമെടുക്കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എഹ്‌സാന്‍ മസാരിയുടെ പ്രസ്താവന.ബിലാവല്‍ ഭൂട്ടോ അടക്കം 11 മന്ത്രിമാരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കും. അടുത്ത ആഴ്ച തന്നെ സമിതി ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുള്ളതായി മസാരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :