ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് മെസ്സിയെ സ്‌നേഹിക്കാതിരിക്കാനാകില്ല: കാസെമിറോ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂലൈ 2023 (15:03 IST)
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സിയെ പുകഴ്ത്തി ബ്രസീലിയന്‍ താരമായ കാസെമിറോ. സ്പാനിഷ് ലീഗില്‍ ദീര്‍ഘക്കാലമായി റയലിനും ബാഴ്‌സലോണയ്ക്കുമായി പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള താരങ്ങളാണ് ഇരുവരും.

എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാനായിട്ടില്ല. പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരെ കാണുന്നത് ഞാന്‍ ആസ്വദിച്ചു. മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മര്‍ എന്നീ താരങ്ങളെ. ബാഴ്‌സലോണയുമായും അര്‍ജന്റീനയുമായും ഏറ്റുമുട്ടിയപ്പോള്‍ എതിര്‍ഭാഗത്ത് മെസ്സിയുണ്ടായിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ മെസ്സിയെ സ്‌നേഹിക്കും. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഏറെ സന്തോഷകരമായിരുന്നു. കാസെമിറോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :