ധോണി ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട മൂന്ന് താരങ്ങള്‍ ഇവരോ ? - വിവാദങ്ങള്‍ ആളിക്കത്തിച്ച് ‘ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’

ധോണിയുടെ ചിത്രത്തിന്റെ ട്രെയിലറില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നത്

dhoni the untold story trailer , ms dhoni , team india , BCCI , kohli , cricket , sachin , sehwag , gautam gambhir , lakshmanan ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി , ധോണി , ക്രിക്കറ്റ് , ടീം ഇന്ത്യ , ബി സി സി ഐ , കോഹ്‌ലി , സിനിമ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 13 ഓഗസ്റ്റ് 2016 (15:19 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍
മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥപറയുന്ന സിനിമയുടെ ട്രെയിലറിന് വന്‍ വരവേല്‍‌പ്പാണ് ലഭിച്ചത്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നരമിനിറ്റ് നീളമുളള ട്രെയിലര്‍ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

ചിത്രത്തിന്റെ ട്രെയിലറില്‍ വിവാദ സംഭാഷണങ്ങള്‍ ഉള്ളതാണ് ഇപ്പോള്‍ ചൂടന്‍ വാര്‍ത്തയായിരിക്കുന്നത്. മുന്ന് മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി സെലക്ടര്‍മാരോട് ധോണി വീഡിയോ കോണ്‍ഫറന്‍സില്‍
ആവശ്യപ്പെടുന്നത് ട്രെയിലറില്‍ ഉണ്ടായിരുന്നു. ഈ മൂന്ന് താരങ്ങള്‍ ആരെന്നാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ടീമിന്റെ നിയന്ത്രണം മുഴുവന്‍ ധോണിയുടെ കൈയില്‍ എത്തിയതോടെ മുതിര്‍ന്ന താരങ്ങളായ വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ക്ക് അവസരങ്ങള്‍ കുറയുകയും പതിയെ ടീമില്‍ നിന്ന് പുറത്താകുകയുമായിരുന്നു. വിടവാങ്ങല്‍ മത്സരം പോലുമില്ലാതെയാണ് സേവാഗും സഹീറും കളം വിട്ടത്.

ടീമില്‍ നിന്ന് പുറത്തായ വി വി എസ് ലക്ഷമണന്റെ വിരമിക്കല്‍ കാര്യം പോലും അറിയാന്‍ ധോണിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണിയെ ഫോണില്‍ വിളിച്ചുവെങ്കിലും വിരമിക്കല്‍ കാര്യം അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഈ മൂന്ന് താരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനമയിലെ പ്രധാന ഭാഗങ്ങള്‍ എന്നും ട്രെയിലറില്‍ അതാണ് വ്യക്തമാകുന്നതെന്നുമാണ് ധോണി ആരാധകര്‍ പോലും പറയുന്നത്. ടീം ഇന്ത്യയില്‍ എത്തിയപ്പോള്‍ കൂടെ നിന്നവരെ വരെ ധോണി തള്ളിപ്പറയുന്നതായും ട്രെയിലറിലുണ്ട്. ഇതോടെയാണ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകളടക്കം സുവര്‍ണ നേട്ടങ്ങള്‍ സമ്മാനിച്ച ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയുടെ ട്രെയിലറും വാര്‍ത്തകളില്‍ നിറഞ്ഞത്.

ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയാണിത്. ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 30-ന്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

കായിക രംഗത്തെ താരങ്ങളുടെ ജീവിതം നിരവധി തവണ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അതിൽ പലതും സൂപ്പർഹിറ്റുകളുമായിരുന്നു. പ്രിയങ്കാ ചോപ്ര നായികയായ മേരികോം, ഫര്‍ഹാന്‍ അക്തറിന്റെ ഭാഗ് മില്‍ഖാ ഭാഗ് എന്നിവ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :