അമേരിക്കയിലും ധോണി തന്നെ നായകന്‍; കോഹ്‌ലിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും - യുവരാജിനെ ഇന്ത്യക്ക് ഇനി വേണ്ട

അമേരിക്കയില്‍ ആദ്യമായി കളിക്കാനെത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്ന തിരിച്ചടികള്‍ എന്താണ്

indian cricket, team india , ms dhoni , kohli , BCCI , sachin , america , sigh , west indies ധോണി , കോഹ്‌ലി , ഇന്ത്യ, വെസ്‌റ്റ് ഇന്‍ഡീസ് , ഹര്‍ഭജന്‍ സിംഗ് , ബി സി സി ഐ , ധവാന്‍
മുംബൈ| jibin| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (20:51 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായി അമേരിക്കയില്‍ വച്ചു നടക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണി തന്നെ ടീമിനെ നയിക്കും. അതേസമയം, 14 അംഗ ടീമില്‍ മുതിര്‍ന്ന താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും ഇല്ല.

ചെയര്‍മാന്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 27, 28 തീയതികളില്‍ ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

അമേരിക്കയില്‍ ആദ്യമായാണ് ക്രിക്കറ്റ് മത്സരം കളിക്കുന്നത്. ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അമിത് മിശ്ര, സ്റ്റ്യുവര്‍ട്ട് ബ്രോഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :