ഇംഗ്ലണ്ടിന്റെ അന്തകനായ ബ്രാത്ത്‌വെയിറ്റ് ധോണിയുടെ അന്തകനാകുമോ ?; അമേരിക്കയില്‍ എന്താണ് സംഭവിക്കുക ? - കോഹ്‌ലിയുടെ ഭാഗ്യം നിര്‍ണായകം

ധോണിക്ക് ഈ പരമ്പര നിര്‍ണായകമാകും

west indies , twenty-20 , ms dhoni , cricket , BCCI , kohli വിരാട് കോഹ്‌ലി , ധോണി , വെസ്‌റ്റ് ഇന്‍ഡീസ് , ക്രിക്കറ്റ് , അമേരിക്ക , കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ്
ജമൈക്ക| jibin| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:34 IST)
വെസ്‌റ്റ് ഇന്‍ഡീസിന് രണ്ട് ലോകകപ്പുകള്‍ നേടികൊടുത്ത ട്വന്റി–20 നായകന്‍ ഡാരെന്‍ സമി ക്യാപ്റ്റൻ സ്‌ഥാനം രാജിവെച്ചതോടെ കാര്‍ലോസ് ബ്രാത്ത്‌വെയിറ്റ് ഇനി കരീബിയന്‍ ടീമിനെ നയിക്കും. ഇന്ത്യക്കെതിരെ അമേരിക്കയില്‍ നടക്കുന്ന ട്വന്റി–20 പരമ്പര ബ്രാത്ത്‌വെയിറ്റ് നയിക്കുമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ട്വന്റി–20 ലോകകപ്പിലെ ഫൈനല്‍ മത്സരത്തിലെ അവിശ്വസനീയ പ്രകടനമാണ് ഈ കരീബിയന്‍ ബാറ്റ്‌സ്മാന് തുണയായത്. ഇംഗല്ണ്ട് മത്സരം ജയിച്ചുവെന്ന് കരുതിയിരുന്നപ്പോഴാണ് ബ്രാത്ത്‌വെയിറ്റിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകം കണ്ടത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം ബെന്‍സ്റ്റോക്കിനെ തുടര്‍ച്ചയായി നാല് പന്തുകള്‍ സിക്‌സ് പറത്തി ബ്രാത്ത്‌വെയ്‌റ്റ് വിന്‍ഡീസിന് ലോകകപ്പ് നേടിക്കൊടുക്കുകയായിരുന്നു.

ഡാരെന്‍ സമിയെ നായക സ്ഥാനത്തു നിന്നും നേരത്തെ പുറത്താക്കിയിരുന്നു. വിൻഡീസ് ചെയർമാന്റെ നിർദേശം അനുസരിച്ചാണ് സമി രാജിവച്ചത്. വിൻഡീസ് ദേശീയ ടീമിൽ സ്‌ഥാനം ലഭിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും ബോർഡ് വിലയിരുത്തിയതിനാലാണ് താന്‍ നായക സ്ഥാനം ഉപേക്ഷിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ സമി വ്യക്‌തമാക്കിയിരുന്നു.

ഓഗസ്റ്റ് 27,28 തീയതികളിലാണ് ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റിജിനല്‍ പാര്‍ക്കിലാണ് ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ്
ട്വന്റി–20 നടക്കുക. മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയെ നയിക്കുക. ടീം തെരഞ്ഞെടുക്കാനുളള പൂര്‍ണ്ണ സ്വാതന്ത്രം സെലക്ടര്‍മാര്‍ ഇന്ത്യന്‍ നായകന് നല്‍കിയിട്ടുണ്ട്. വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന സാഹചര്യത്തില്‍ ധോണിക്ക് ഈ പരമ്പര നിര്‍ണായകമാകും. ട്വന്റി–20യില്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ ടീമുകളില്‍ ഒന്നാണ് വെസ്റ്റിന്‍ഡീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :