1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Devon Conway to miss IPL 2024

Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു വന്‍ തിരിച്ചടി ! വെടിക്കെട്ട് ബാറ്റര്‍ ഡെവന്‍ കോണ്‍വെയ്ക്ക് പരുക്ക്, ഐപിഎല്‍ നഷ്ടമാകും

ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കേണ്ടതിനാല്‍ ഐപിഎല്ലില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ കോണ്‍വെ ആലോചിക്കുന്നുണ്ട്

Devon Conway
Devon Conway

Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡെവന്‍ കോണ്‍വെയ്ക്ക് പരുക്ക്. ഇത്തവണത്തെ ഐപിഎല്‍ താരത്തിനു നഷ്ടപ്പെടും. കൈവിരലിനു പരുക്കേറ്റ കോണ്‍വെയ്ക്ക് രണ്ട് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ പാദത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് നഷ്ടപ്പെടുകയെന്നും രണ്ടാം പാദത്തില്‍ കോണ്‍വെ ചെന്നൈ ടീമിനൊപ്പം ചേരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 
 
ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കേണ്ടതിനാല്‍ ഐപിഎല്ലില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ കോണ്‍വെ ആലോചിക്കുന്നുണ്ട്. കോണ്‍വെയുടെ അസാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വലിയ തിരിച്ചടിയാകാനാണ് സാധ്യത. 
 
2023 ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 672 റണ്‍സാണ് കോണ്‍വെ അടിച്ചുകൂട്ടിയത്. 141.28 സ്‌ട്രൈക്ക് റേറ്റും 48.63 ശരാശരിയുമാണ് കോണ്‍വെയ്ക്ക് കഴിഞ്ഞ സീസണില്‍ ഉള്ളത്. പുറത്താകാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 
 
അടുത്ത ലേഖനം
WTC: കിവികൾക്കെതിരെ ഓസീസിന് വിജയം, ലോട്ടറിയടിച്ചത് ഇന്ത്യയ്ക്ക്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ തലപ്പത്ത്